കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള ജനസദസ്സിന് ഇന്ന് കാസര്‍കോട് തുടക്കം കുറിക്കും. 140 നിയമസഭാ മണ്ഡലങ്ങളിലൂടെ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ്സിന് മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയില്‍ വെച്ച് ഉച്ചയ്ക്ക് മൂന്നരയ്ക്ക് ആണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള ബസ് ഇന്ന് പുലര്‍ച്ചെ കാസര്‍കോട് എത്തിച്ചു.
ഡിസംബര്‍ 24 വരെ സംസ്ഥാനത്തുടനീളം പര്യടനം നടത്തി പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കുകയാണ് കേരള സര്‍ക്കാര്‍. കേരളീയത്തിന്റെയും മറ്റു ചില പരിപാടികളുടേയും ധൂര്‍ത്തടക്കമ്മുള്ള ആക്ഷേപങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടേയും സംഘത്തിന്റെയും യാത്ര നടക്കുന്നത്. ധൂര്‍ത്ത് ആരോപിച്ച് പ്രതിപക്ഷം ബഹിഷ്‌കരിക്കും. സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി പ്രചാരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.