കോട്ടയം: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള ശബരിമല സ്‌പെഷ്യല്‍ ട്രെയിനുകള്‍ നാളെ മുതല്‍ സര്‍വ്വീസ് ആരംഭിക്കും. സെക്കന്ദരാബാദ്- കൊല്ലം, നര്‍സപുര്‍-കോട്ടയം ട്രെയിനുകളാണ് നാളെ യാത്ര തുടങ്ങുക.
സെക്കന്ദരബാദ്- കൊല്ലം സ്‌പെഷ്യല്‍ നാളെ ഉച്ചയ്ക്ക് 2.20 ന് സെക്കന്ദരബാദില്‍ നിന്ന് പുറപ്പെടും. തിങ്കളാഴ്ച രാത്രി 12 മണിയോടെ കൊല്ലത്തെത്തും. കേരളത്തില്‍ പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍ മാവേലിക്കര എന്നീ സ്ഥലങ്ങളില്‍ സ്‌റ്റോപ്പുണ്ട്.
നര്‍സപുര്‍- കോട്ടയം ട്രെയിന്‍ നാളെ വൈകുന്നേരം അഞ്ച് മണിയോടെ കോട്ടയത്തെത്തും. പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍ എന്നീ സ്റ്റേഷനുകളില്‍ സ്‌റ്റോപ്പ് ഉണ്ടാകും.