യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കേസിൽ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്ന് എ എ റഹീം എംപി. ഹാക്കര്‍മാര്‍ ഉപയോഗിച്ച് വ്യാപകമായി ഉപയോഗിച്ച് കള്ളവോട്ടുകൾ ചെയ്തിട്ടുണ്ട്. പാലക്കാടുള്ള മുന്‍ എംഎല്‍എയ്ക്കും എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിനും കുറ്റകൃത്യത്തില്‍ നേരിട്ട് ബന്ധമുണ്ടെന്നും ഈ വിഷയത്തിൽ സുനിൽ കനുഗോലുവിന്റെ പങ്കും അന്വേഷിക്കണമെന്നും റഹീം എംപി പറഞ്ഞു.
വ്യാജ ഐഡി ഉപയോഗിച്ച് ഇവര്‍ സിം കാര്‍ഡും എടുത്തിട്ടുണ്ട്. പ്രൊഫഷണല്‍ ഹാക്കറാണ് ഇതിനു പിന്നിൽ. തെളിവുകള്‍ തങ്ങളുടെ പക്കലുണ്ട്. ഇവയെല്ലാം പൊലീസിന് കൈമാറുമെന്നും സംസ്ഥാന പൊലീസ് കേസ് അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് മലപ്പുറം വളാഞ്ചേരി സ്വദേശി വഴിയാണ് സേവനം തേടിയത്. യൂത്ത് കോണ്‍ഗ്രസിന്റെ ഈ നടപടി തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കുമെന്നും ഇതിന് മുന്നേ ഇത്തരത്തില്‍ ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കണമെന്നും റഹീം എംപി മാധ്യമങ്ങളോട് പറഞ്ഞു.