Newsperseconds.com

സർക്കാരിന്റെ നവകേരള സദസിന് തുടക്കം; പ്രത്യേകം തയ്യാറാക്കിയ ബസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പൈവളിഗയിലേക്ക് യാത്ര തിരിച്ചു

Untitled Design (25)

സർക്കാരിന്റെ നവകേരള സദസിന് തുടക്കം. പ്രത്യേകം തയ്യാറാക്കിയ ബസില്‍ ഉദ്ഘാടന കേന്ദ്രമായ മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര തിരിച്ചു. മൂന്നരയ്ക്കാണ് ഉദ്ഘാടനം. ആദ്യം ബസില്‍ കയറിയത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. പിന്നാലെ മറ്റ് മന്ത്രിമാരും കയറി.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാന്‍ തയ്യാറാക്കിയ ബസ് ഇന്ന് പുലര്‍ച്ചെയാണ് ബാംഗ്ലൂരില്‍നിന്ന് കാസര്‍കോട് എത്തിയത്. ഡ്രെെവർക്ക് സമീപമുള്ള സീറ്റിലാണ് മുഖ്യമന്ത്രിയ്ക്കുള്ള ഇരിപ്പിടം. ഇതിനു പുറമേ പ്രതേ്യ സീറ്റിം​ഗ് സംവിധാനത്തോടെയുമാണ് മുഖ്യമന്ത്രിയ്ക്കുള്ള ഇരിപ്പിടം തയാറാക്കിയിരിക്കുന്നത്.

ഞായറാഴ്ച രാവിലെ കാസര്‍കോട് ഒമ്പതരയ്ക്ക് പൊതുമരാമത്ത് കോംപ്ലക്‌സില്‍ പ്രഭാതയോഗവും കാസര്‍കോട് ജില്ലയിലെ പ്രമുഖരുടെ യോഗവും ചേരും. അതിന് ശേഷം കാസര്‍കോട് മണ്ഡലം നവകേരള സദസ്സ് 11. 30ന് നായന്‍മാര്‍ മൂലയില്‍ ചേരും. മൂന്നരയ്ക്ക് ഉദുമ മണ്ഡലത്തിലെ ചട്ടംച്ചാല്‍ സ്‌കൂള്‍ ഗൗണ്ടിലും നവകേരള സദസ്സ് ചേരും.4.30ന് കാഞ്ഞങ്ങാട് മണ്ഡലം സദസ്സ് ദുര്‍ഗ സ്‌കൂളിലും വൈകിട്ട് ആറിന് തൃക്കരിപ്പൂര്‍ മണ്ഡലം സദസ്സ് കാലിക്കടവ് മൈതാനിയിലും ചേരും. തിങ്കളാഴ്ച കണ്ണൂര്‍ ജില്ലയിലാണ് നവകേരള സദസുകള്‍ ചേരുക.

Share this Article

Leave a Comment