Newsperseconds.com

ശബരിമലയിലേക്ക് എത്തുന്ന ഭക്തർ അനാചാരങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്ന് ക്ഷേത്രം തന്ത്രി

Untitled Design (26)

ശബരിമലയിലേക്ക് എത്തുന്ന ഭക്തർ അനാചാരങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും മായം കലരാത്ത നെയ്യ് അഭിഷേകത്തിനായി കൊണ്ടുവരണമെന്നും ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനർ പറഞ്ഞു.

അതേസമയം, ശബരിമലയിൽ ഭക്തജന പ്രവാഹമാണ്. നാളെ അവധി ദിവസമായതിനാൽ കൂടുതൽ ഭക്തർ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവസ്വം ബോർഡ് അധികൃതർ പറയുന്നു.

നിലവിൽ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നാണ് കൂടുതലായും എത്തുന്നത്. സന്നിധാനത്ത് എത്തുന്ന ഭക്തർക്ക് വിതരണം ചെയ്യാനായി 21 ലക്ഷത്തിലധികം ടിൻ അരവണയും അപ്പവും സ്റ്റോക്കുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. പ്രവേശനം പൂർണമായും വെർച്ചൽ ക്യു മുഖേന ആയതിനാൽ ഒരു ദിവസം പരമാവധി ഒരു ലക്ഷം പേർക്കാണ് ദർശനം നടത്താൻ കഴിയുക.

Share this Article

Leave a Comment