കൊച്ചിയില്‍ സീ പോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ആര്‍ടിഒയ്ക്കും മകനും ഭക്ഷ്യവിഷബാധയേറ്റു. എറണാകുളം ആര്‍ടിഒ ജി അനന്തകൃഷ്ണനും മകന്‍ അശ്വിനുമാണ് ഭക്ഷ്യവിഷബാധയേറ്റത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മെഡിക്കല്‍ സെന്ററില്‍ ചികിത്സ തേടി. ആരോഗ്യനില തൃപ്തികരമാണ്. കാക്കനാട് ആര്യാസ് ഹോട്ടലില്‍ നിന്നാണ് ഇരുവരും ഭക്ഷണം കഴിച്ചതെന്നാണ് പറയുന്നത്.