Newsperseconds.com

സംസ്ഥാനത്ത് ഇന്നും ട്രെയിൻ ​ഗതാ​ഗത നിയന്ത്രണം; അഞ്ച് ട്രെയിനുകൾ ഇന്ന് ഓടില്ല

Untitled Design (41)

സംസ്ഥാനത്ത് ഇന്നും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം. മാവേലി എക്സ്പ്രസ് അടക്കം അഞ്ച് ട്രെയിനുകൾ ഇന്ന് ഓടില്ല. നാല് എണ്ണം ഭാ​ഗികമായും റദ്ദാക്കി. ശനി, ഞായർ ദിവസങ്ങളിലേക്കാണ് ​ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. പുതുക്കാട്​- ഇരിഞ്ഞാലക്കുട സെക്​ഷനിൽ പാലം നവീകരണ ജോലി നടക്കുന്നതിനാലാണ് ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയത്.

ഞായറാഴ്‌ചയിലെ 16604- തിരുവനന്തപുരം- മം​ഗളൂരു സെൻട്രെൽ മാവേലി എക്സ്പ്രസ്, 06017 ഷൊർണൂർ- എറണാകുളം മെമു, 06439 ഗുരുവായൂർ- എറണാകുളം എക്സ്പ്രസ് സ്പെഷ്യൽ , 06453 എറണാകുളം- കോട്ടയം എക്സ്പ്രസ് സ്പെഷ്യൽ, 06434 കോട്ടയം- എറണാകുളം എക്സ്പ്രസ് സ്പെഷ്യൽ എന്നിവ പൂർണമായും റദ്ദു ചെയ്തു.

ഭാഗികമായി റദ്ദാക്കിയവ , ഞായറാഴ്​ചയിലെ ഗുരുവായൂർ-തിരുവനന്തപുരം ഇന്‍റർസിറ്റി (16341 ) ഗുരുവായൂരിന്​ പകരം പുലർച്ചെ 5.20ന്​ എറണാകുളം ജങ്​ഷനിൽ നിന്നും യാത്ര പുറപ്പെടും. തിരുവനന്തപുരം- മംഗളൂരു മലബാർ (16629) തിരുവനന്തപുരത്തിന്​ പകരം തിങ്കളാഴ്ച പുലർ​ച്ചെ 2.40ന്​ ഷൊർണൂരിൽ നിന്നും ഗുരുവായൂർ-മധുര എക്സ്​പ്രസ്​ (16328) ഗുരുവായൂരിന്​ പകരം രാവിലെ 7.45ന്​ ആലുവയിൽ നിന്നും​ യാത്ര പുറപ്പെടും. എറണാകുളം-കാരയ്ക്കൽ എക്സ്​പ്രസ്​ (16188) എറണാകുളത്തിന്​ പകരം തിങ്കളാഴ്ച പുലർ​ച്ചെ 1.40ന്​ പാലക്കാട്​ നിന്നാകും യാത്ര പുറപ്പെടുന്നത്.

Share this Article

Leave a Comment