Newsperseconds.com

ശബരിമലയിൽ ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയത് ഇന്നലെ ‌

Untitled Design (26)

ശബരിമല നടതുറന്നതിന് ശേഷം ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത് ഇന്നലെ. 38000 തീർഥാടകരാണ് ഇന്നലെ വെർച്വൽ ക്യൂ ബുക്കിംഗ് നടത്തിയത്.

വരും ദിവസങ്ങളിൽ തിരക്ക് ഇനിയും വർധിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. 24 മണിക്കൂറും സൗജന്യമായി ഓൺലൈൻ ബുക്കിംഗ് ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു. പമ്പയിൽ നിന്നാണ് വെർച്വൽ ക്യൂ സംവിധാനം ആരംഭിക്കുന്നത്. ഇത് അയ്യപ്പന്മാർക്ക് സുഗമമായ ദർശനത്തിന് സൗകര്യമൊരുക്കുന്നു.

അതേസമയം, സന്നിധാനത്ത് എത്തുന്ന അയ്യപ്പഭക്തർക്ക് നിരവധി സുരക്ഷാ സൗകര്യങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. സുഗമമായ ദർശന ത്തിനായി സന്നിധാനത്തെ എല്ലാ പ്രധാന പോയിന്റുകളിലുമായി 1,400 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.

Share this Article

Leave a Comment