Newsperseconds.com

പുതുക്കിയ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങള്‍ക്കെതിരെ കെഎസ്ആര്‍ടിസിയുടെ ഹര്‍ജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും

Capture

തിരുവനന്തപുരം: ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് സ്റ്റേജ് ക്യാരേജായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് (പെര്‍മിറ്റ്) റൂള്‍സ്- 2023 ചോദ്യം ചെയ്ത് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെഎസ്ആര്‍ടിസി) വെള്ളിയാഴ്ച കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും.

കഴിഞ്ഞ മേയില്‍ പ്രാബല്യത്തില്‍ വന്ന ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളിലെ 6, 10 വകുപ്പുകള്‍ 1988ലെ മോട്ടോര്‍ വാഹന നിയമത്തിന് വിരുദ്ധമാണ്. പ്രസ്തുത ചട്ടങ്ങള്‍ പ്രകാരം ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുകള്‍ റദ്ദാക്കണമെന്നാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം. ദേശസാല്‍കൃത പാതയിലൂടെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എടുത്ത വാഹനങ്ങള്‍ നിയന്ത്രിക്കണമെന്നും പെര്‍മിറ്റുള്ള സ്റ്റേജ് ക്യാരേജായി ഓടിക്കുന്ന വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് ആവശ്യങ്ങള്‍.

Share this Article

Leave a Comment