Newsperseconds.com

വ്യാജ ഐഡി കാര്‍ഡ് വിഷയത്തില്‍ ആദ്യം സര്‍ക്കാര്‍ അന്വേഷണം നടത്തട്ടെ; രമേശ് ചെന്നിത്തല

Capture

തിരുവനന്തപുരം: വ്യാജ ഐഡി കാര്‍ഡ് വിഷയത്തില്‍ അന്വേഷണം നടത്തേണ്ടത് സര്‍ക്കാര്‍ ആണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ ആദ്യം സര്‍ക്കാര്‍ അന്വേഷിക്കട്ടെയെന്നും അത് കഴിഞ്ഞിട്ടാവാം പാര്‍ട്ടി അന്വേഷണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി അന്വേഷിക്കേണ്ട മറ്റു വിഷയങ്ങള്‍ ഇവിടെയുണ്ട്. അത് ആദ്യം അന്വേഷിക്കട്ടെ. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് മാത്രമല്ല അന്വേഷിക്കേണ്ടത്. സര്‍ക്കാര്‍ അന്വേഷിക്കുന്നതിന് തങ്ങള്‍ എതിരല്ല. എത്ര വലിയ നാടകം നടത്തിയാലും കേരളത്തിലെ 20 സീറ്റിലും യുഡിഎഫ് വിജയിക്കും. ഐഎന്‍ടിയുസി ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം പുളിയന്മലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

 

Share this Article

Leave a Comment