കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ നയിക്കുന്ന നവകേരള സദസിലേക്ക് കൂടുതല്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ എത്തുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. നവകേരളത്തിനായി എല്ലാവരും ഒന്നിക്കണമെന്നും വികസനത്തിന് രാഷ്ട്രീയമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കാസര്‍കോട്ട് ലീഗ് നേതാവ് പരിപാടിയിലേക്ക് എത്തിയത് തന്നെയാണ് ഇതിന്റെ ആദ്യ സൂചന. നവകേരള സദസിന് വേണ്ടി ഫണ്ട് നല്‍കാന്‍ ചില യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നേതൃത്വം ഇടപെട്ട് അത് തടയുകയായിരുന്നു. ഇങ്ങനെ പോയാല്‍ പ്രതിപക്ഷത്തെ ജനങ്ങള്‍ ബഹിഷ്‌കരിച്ച് ഇല്ലാതാകുമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.