കൊച്ചിയിൽ ‘RDX’ സിനിമാ മോഡലിൽ ആക്രമണം. കതൃക്കടവിൽ പബ്ബിൽ നിന്ന് പുറത്തിറങ്ങിയ ഒമ്പതംഗ സംഘം യുവാക്കളെ ആക്രമിച്ചു. ‘നഞ്ചക്’ ഉപയോഗിച്ചായിരുന്നു ആക്രമണം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ആയിരുന്നു സംഭവം. കതൃക്കടവിൽ പ്രവർത്തിക്കുന്ന ബാറിൽ നിന്നും ഇറങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. ‘നഞ്ചക്’ കൊണ്ടുള്ള ആക്രമണത്തിൽ രണ്ടുപേരുടെ തലയ്ക്ക് പരിക്കേറ്റു. പൊലീസ് എത്തുമ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് നോർത്ത് സി.ഐ അറിയിച്ചു. അക്രമം നടത്തിയ 9 പേർക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.