Newsperseconds.com

കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ മരട് അനീഷിന് നേരെ വധശ്രമം

Untitled Design (59)

കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ മരട് അനീഷിന് നേരെ വധശ്രമം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ മരട് അനീഷിനെ ബ്ലേഡ് കൊണ്ട് തലയിലും ശരീരത്തിലും മുറിവേല്‍പ്പിച്ചു. പരിക്കേറ്റ അനീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സഹതടവുകാരനായ അമ്പായത്തോട് സ്വദേശിയായ അഷ്‌റഫ് ഹുസൈനുമാണ് അനീഷിനെ ബ്ലേഡ് കൊണ്ട് ആക്രമിച്ചത്.

രാവിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കവും മുന്‍ വൈരാഗ്യവുമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. അക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ജയില്‍ ഉദ്യോഗസ്ഥനായ ബിനോയിക്കും പരിക്കേറ്റു.

Share this Article

Leave a Comment