പ്രണയം നടിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം സ്വദേശി അമിൽ ചന്ദ്രനെയാണ് (23) കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
യുവാവ് പെൺകുട്ടിയോട് സൗഹൃദം നടിച്ച് പ്രണയത്തിലാവുകയും തുടർന്ന് ഇടപ്പള്ളിയിലെ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി. പീഡന ദൃശ്യങ്ങൾ പ്രതി ഫോണിൽ പകർത്തുകയും പീഡന ദൃശ്യങ്ങൾ കാണിച്ച് ഇയാൾ പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. ശാരീരികമായും ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട്.
വീണ്ടും ഹോട്ടലിലേക്ക് വരണമെന്നുള്ള ശല്യം സഹിക്കവയ്യാതെ വന്നപ്പോളാണ് പെൺകുട്ടി പീഡന വിവരം മാതാപിതാക്കളെ അറിയിച്ചത്. തുടർന്നാണ് കളമശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു.