Newsperseconds.com

നവകേരള സദസ്സിന്റെ വേദികളോടനുബന്ധിച്ച് പരാതികള്‍ സ്വീകരിക്കുന്ന 20 കൗണ്ടറുകള്‍; ഇതുവരെ ലഭിച്ചത് 14232 നിവേദനങ്ങള്‍

Untitled 1

കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന നവകേരള സദസില്‍ കാസര്‍കോട് ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുമായി ലഭിച്ചത് 14232 നിവേദനങ്ങള്‍. മഞ്ചേശ്വരം 1908, കാസര്‍കോട് 3451, ഉദുമ 3733, കാഞ്ഞങ്ങാട് 2840, തൃക്കരിപ്പൂര്‍ 2300 എന്നിങ്ങനെയാണ്. നവ കേരള സദസ് രണ്ട് ദിവസം പിന്നിട്ടപ്പോള്‍ ഓരോ കേന്ദ്രത്തിലും നവകേരള സദസ്സിന്റെ വേദികളോടനുബന്ധിച്ച് നിവേദനങ്ങളും പരാതികളും സ്വീകരിക്കുന്ന ഇരുപതു കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 18നാണ് നവ കേരള സദസ്സ് തുടക്കം കുറിച്ചത്. മുഖ്യമന്ത്രി കാസര്‍കോട് വച്ച് ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ആരംഭിച്ചത്. 36 ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയാണ് 140 മണ്ഡലങ്ങളിലൂടെ മന്ത്രിമാര്‍ നടത്തുന്നത്. ഓരോ സ്ഥലങ്ങളിലും സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂര്‍ മുന്‍പു തന്നെ നിവേദനങ്ങള്‍ സ്വീകരിച്ചു തുടങ്ങും. ഇവ മുഴുവനും സ്വീകരിക്കുന്നതു വരെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this Article

Leave a Comment