പാലക്കാട്: നവകേരള സദസ്സിലേക്ക് ഇടത് നേതാക്കളുടെ ക്ഷണം ലഭിച്ചാല്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്ന് പാലക്കാട്ടെ വിമത കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ എ വി ഗോപിനാഥ്. നവകേരള സദസ് നടക്കുന്നത് പാര്‍ട്ടിക്ക് വേണ്ടിയല്ലെന്നും വികസനം മാത്രം ലക്ഷ്യം വെച്ചാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ടീയം നോക്കാതെ പരിപാടിയില്‍ പങ്കെടുക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്ന് വിട്ടശേഷം പല തവണ സിപിഐഎമ്മിലേക്ക് ക്ഷണം ലഭിച്ചെങ്കിലും മുന്നണി മാറ്റത്തിന് എ വിഗോപിനാഥ് താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ നവകേരള സദസ്സില്‍ ക്ഷണം ലഭിച്ചാല്‍ പങ്കെടുക്കുമെന്നാണ് എ വി ഗോപിനാഥിന്റെ നിലപാട്.