പത്തനംതിട്ട ളാഹയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. ഒരു കുട്ടി ഉള്‍പ്പെടെ 7പേര്‍ക്ക് പരിക്കേറ്റു. ആന്ധ്രപ്രദേശില്‍ നിന്ന് സന്നിധാനത്ത് വന്ന് മടങ്ങി പോകുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ബസില്‍ കുട്ടികളടക്കം 34 പേരുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് അപകടമുണ്ടയാത്.
പരിക്കേറ്റ ഏഴുപേരുടെയും പരിക്ക് ഗുരുതരമല്ല. ശബരിമലയില്‍ ദര്‍ശനം നടത്തി തിരികെ മലയിറങ്ങിയ അയ്യപ്പ ഭക്തരുമായി ആന്ധ്രയിലേക്ക് തിരിച്ചുപോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്.