കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്ക് നേരിട്ട് എത്തുന്ന നവ കേരള സദസിനായി സ്‌കൂള്‍ ബസ് വിട്ടുനല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെതാണ് നടപടി. കോടതി അനുമതിയില്ലാതെ സ്‌കൂള്‍ ബസ് വിട്ട് നല്‍കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
നവ കേരള സദസ്സ് പരിപാടിയിക്കെത്തുന്ന പൊതുജനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് ബസുകള്‍ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അതിനെതിരെ കാസര്‍കോട് സ്വദേശി നല്‍കിയ പരാതിയിലാണ് ഉത്തരവ്.