Newsperseconds.com

കരിങ്കൊടി കാണിച്ച് ബസിന് മുന്നില്‍ ചാടിയവരെ രക്ഷിക്കാനാണ് ശ്രമിച്ചത്; അക്രമം ഉണ്ടായില്ല; മുഖ്യമന്ത്രി

Capture

കണ്ണൂര്‍: നവകേരള ബസ്സിനു നേരെ കരിങ്കൊടി കാണിച്ചവര്‍ക്ക് നേരെ അക്രമം ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബസിന് മുന്നില്‍ ചാടിയവരുടെ ജീവന്‍ രക്ഷിക്കാനാണ് ശ്രമിച്ചത്. അത് മാതൃകാപരമായ കാര്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം തുടര്‍ന്നാല്‍ കേരളം എങ്ങനെ നോക്കികാണുമെന്ന് അറിയില്ല. പ്രതിഷേധം കൊണ്ടൊന്നും ഇപ്പോള്‍ കാണുന്നതിന് ഒരു കുറവുമാണ്ടാകില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. സര്‍ക്കാരിനെ സ്‌നേഹിക്കുന്നവര്‍ പ്രകോപനത്തില്‍ വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this Article

Leave a Comment