Newsperseconds.com

​ഗവർണർക്കെതിരെ ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം; ബില്ലുകളെ കുറിച്ച് വിവരിക്കാന്‍ മന്ത്രിമാരെ അനുവദിച്ചില്ലെന്നും സുപ്രിംകോടതിയിൽ

Untitled Design (83)

​ഗവർണർക്കെതിരെ ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം. നിയമസഭ പാസാക്കിയ ബില്ലുകളെ കുറിച്ച് വിവരിക്കാന്‍ മന്ത്രിമാരെ അനുവദിച്ചില്ലെന്നാണ് സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22ന് നല്‍കിയ അനുമതി ഗവര്‍ണര്‍ പിന്നീട് പിന്‍വലിച്ചു. ഗവര്‍ണറോട് മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടിട്ടും ബില്ലുകള്‍ പരിഗണിച്ചില്ല. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളെ രാജ്ഭവനില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഗവര്‍ണര്‍ വിലക്കിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

അതേസമയം, സർക്കാരുമായുള്ള തർക്കം തുടരുന്നതിനിടെ ബുധനാഴ്ച ലൈവ് സ്റ്റോക്ക് നിയമഭേദഗതി ബില്ലിനും പി എസ് സി അംഗങ്ങളുടെ നിയമന ശുപാർശകളിൽ രണ്ടെണ്ണത്തിനും ​ഗവർണർ അംഗീകാരം നൽകിയിരുന്നു.

എന്നാൽ, വിവാദ ബില്ലുകളിൽ ഇപ്പോഴും തീരുമാനം എടുത്തിട്ടില്ല. നിയമസഭ പാസാക്കിയ 15 ബില്ലുകൾക്കും മന്ത്രിസഭ അംഗീകരിച്ച രണ്ട് ഓർഡിനൻസുകൾക്കും ഗവർണറുടെ അംഗീകാരം ലഭിക്കാനുണ്ട്. മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി മുൻ ചീഫ് ജസ്റ്റിസ് എസ് മണികുമാറിനെ നിയമിക്കണമെന്ന് ശുപാർശയും മറ്റു മൂന്ന് പിഎസ് സി അംഗങ്ങളുടെ നിയമനത്തിനും ഗവർണറുടെ അംഗീകാരം ലഭിച്ചിട്ടില്ല.

Share this Article

Leave a Comment