Newsperseconds.com

അയോധ്യ രാമക്ഷേത്രത്തില്‍ പൂജാരിമാരുടെ തസ്തികളിലേക്ക് അപേക്ഷിച്ചത് 3000 ത്തോളം പേർ

Untitled Design (84)

അയോധ്യയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന രാമക്ഷേത്രത്തില്‍ പൂജാരിമാരുടെ വിവിധ തസ്തികളിലേക്ക് അപേക്ഷിച്ചത് 3000 ത്തോളം പേർ. അപേക്ഷ നല്‍കിയവരില്‍ 200 പേരെ അഭിമുഖ പരീക്ഷയ്ക്ക് തെരെഞ്ഞെടുത്തു. ഇതില്‍ 20 പേര്‍ക്കാണ് നിയമനം ലഭിക്കുക. റാം മന്ദിർ തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ആണ് ഈ വിവരം പുറത്തുവിട്ടത്. ഇതിൽ മെറിറ്റ് അടിസ്ഥാനത്തിൽ 200 പേരുടെ ചുരുക്ക പട്ടിക തയാറാക്കി.

വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ആസ്ഥാനമായ കർസേവക് പുരത്താണ് അഭിമുഖം. വൃന്ദാവനത്തിൽ നിന്നുള്ള പ്രഭാഷകന്‍ ജയ്കാന്ത് മിശ്ര, അയോധ്യയിലെ മഹന്തുമാരായ മിഥിലേഷ് നന്ദിനി ശരൺ, സത്യനാരായണ ദാസ് എന്നിവരുടെ പാനലാണ് അഭിമുഖം നടത്തുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവരെ പൂജാരിമാരായി നിയമിക്കും.

Share this Article

Leave a Comment