Newsperseconds.com

തൃശ്ശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവെച്ച സംഭവം; പ്രതി ജഗന് ജാമ്യം

Untitled 1

തൃശ്ശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവെച്ച സംഭവത്തില്‍ പ്രതി ജഗന് ജാമ്യം. പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. രണ്ട് വര്‍ഷമായി മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ്. ജഗന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കുടുംബം ഹാജരാക്കി. സ്‌കൂളില്‍ അതിക്രമിച്ചു കയറല്‍, ബഹളം വച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. പ്രതിയെ മാനസികാരോഗ്യകേന്ദ്രത്തിലേയ്ക്ക് മാറ്റും.

പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ജഗന്‍ തോക്കുമായി സ്‌ക്കൂളില്‍ എത്തി അധ്യാപകരെ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് ക്ലാസ് റൂമില്‍ കയറിയ വിദ്യാര്‍ത്ഥി 3 തവണ മുകളിലേക്ക് വെടിവച്ചു. തുടര്‍ന്ന് ക്ലാസ്‌റൂമില്‍ ഉണ്ടായിരുന്ന കുട്ടികള്‍ പരിഭ്രാന്തരായി. ആളപായമില്ല. വെടിവെച്ച ശേഷം സ്‌കൂളില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Share this Article

Leave a Comment