Newsperseconds.com

തിരുനെല്ലിയുടെ കഥാകാരി; സാഹിത്യകാരി പി. വത്സല അന്തരിച്ചു

Untitled Design (89)

സാഹിത്യകാരി പി. വത്സല (85) അന്തരിച്ചു. കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കൽ കോളജിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.

കാ​ന​ങ്ങോ​ട്ട്​ ച​ന്തു​വിന്റെ​യും പ​ത്മാ​തി​യു​ടെ​യും മ​ക​ളാ​യി 1938 ഏ​പ്രി​ൽ നാ​ലി​ന്​ കോ​ഴി​ക്കോ​ട്ടാണ് പി വത്സലയുടെ​ ജ​ന​നം. പ്രാഥമികവിദ്യാഭ്യാസം നടക്കാവ് സ്‌കൂളിലായിരുന്നു. തുടര്‍ന്ന് പ്രീഡിഗ്രിയും ബിരുദവും പ്രോവിഡന്‍സ് കോളേജില്‍. ബി.എ. ഇക്കണോമിക്‌സ് ജയിച്ച ഉടന്‍ അധ്യാപികയായി കൊടുവള്ളി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ആദ്യനിയമനം ലഭിച്ചു. പിന്നീട് കോഴിക്കോട് ഗവ. ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജില്‍നിന്ന് ബി.എഡ്. പഠനം പൂര്‍ത്തിയാക്കി. നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. 32 വര്‍ഷത്തെ അധ്യാപനജീവിതം. അവസാനത്തെ അഞ്ചുവര്‍ഷം നടക്കാവ് ടി.ടി.ഐ.യില്‍ പ്രധാനാധ്യാപികയായിരുന്നു.

തിരുനെല്ലിയുടെ കഥാകാരിയെന്നറിയപ്പെടുന്ന വത്സല 1960-കള്‍ മുതല്‍ മലയാള സാഹിത്യരംഗത്ത് സജീവമായിരുന്നു. നെല്ല് ആണ് ആദ്യ നോവൽ. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർഡ്, എഴുത്തച്ഛൻ പുരസ്കാരം, മുട്ടത്തുവർക്കി അവാർഡ്, സി വി കുഞ്ഞിരാമൻ സ്മാരക അവാർഡ് തുടങ്ങി നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ൾ ല​ഭി​ച്ചിട്ടുണ്ട്. നി​ഴ​ലു​റ​ങ്ങു​ന്ന വ​ഴി​ക​ൾ, നെ​ല്ല്, ആ​ഗ്​​നേ​യം, അ​ര​ക്കി​ല്ലം, ഗൗ​ത​മ​ൻ, പാ​ള​യം, ചാ​വേ​ർ, കൂ​മ​ൻകൊ​ല്ലി, ന​മ്പ​റു​ക​ൾ, വി​ലാ​പം, പ​ഴ​യ​പു​തി​യ ന​ഗ​രം, ആ​ന​വേ​ട്ട​ക്കാ​ര​ൻ, അ​നു​പ​മ​യു​ടെ കാ​വ​ൽക്കാ​ര​ൻ, ഉ​ണി​ക്കോ​ര​ൻ ച​തോ​പാ​ധ്യാ​യ, ഉ​ച്ച​യു​ടെ നി​ഴ​ൽ, ക​റു​ത്ത മ​ഴ​പെ​യ്യു​ന്ന താ​ഴ്‌​വ​ര, ത​ക​ർച്ച എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​കൃ​തി​ക​ൾ. നി​ഴ​ലു​റ​ങ്ങു​ന്ന വ​ഴി​ക​ൾ എ​ന്ന നോ​വ​ലി​ന് സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ്ലഭിച്ചിട്ടുണ്ട്.

Share this Article

Leave a Comment