Newsperseconds.com

എ വി ഗോപിനാഥ് സിപിഐഎമ്മിലേക്കെന്ന് സൂചന; എ കെ ബാലനുമായി കൂടിക്കാഴ്ച

Capture

പാലക്കാട്: കോണ്‍ഗ്രസ് നേതൃത്വവുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടി അംഗത്വം രാജിവച്ച എ വി ഗോപിനാഥ് സിപിഐഎമ്മിലേക്കെന്ന് സൂചന. മുമ്പ് പല തവണ സിപിഎമ്മിലേക്ക് പോകുമോ എന്ന് ചോദിച്ചപ്പോഴെല്ലാം ഇനി ഒരു പാര്‍ട്ടിയിലേക്കും പോകുന്നില്ല എന്നായിരുന്നു ഗോപിനാഥിന്റെ മറുപടി. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ എ വി ഗോപിനാഥുമായി കൂടിക്കാഴ്ച നടത്തി.

നവകേരള സദസ്സിലേക്ക് ഇടത് നേതാക്കളുടെ ക്ഷണം ലഭിച്ചാല്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്ന് ഗോപിനാഥ് പറഞ്ഞിരുന്നു. നവകേരള സദസ് നടക്കുന്നത് പാര്‍ട്ടിക്ക് വേണ്ടിയല്ലെന്നും വികസനം മാത്രം ലക്ഷ്യം വെച്ചാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ടീയം നോക്കാതെ പരിപാടിയില്‍ പങ്കെടുക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് വിട്ടശേഷം പല തവണ സിപിഐഎമ്മിലേക്ക് ക്ഷണം ലഭിച്ചെങ്കിലും മുന്നണി മാറ്റത്തിന് എ വിഗോപിനാഥ് താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല.

Share this Article

Leave a Comment