Newsperseconds.com

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ മാറ്റമില്ല; പവന് 45,480 രൂപ

Untitled Design (97)

സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 45,480 രൂപയിലാണ് ഇന്നും സംസ്ഥാനത്ത് വ്യാപാരം പുരോ​ഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5,685 രൂപയാണ്.

ചൊവ്വാഴ്ച പവന് 240 രൂപ വര്‍ധിച്ചാണ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 45,480 രൂപയിലെത്തിയത്. നവംബര്‍ 13നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വര്‍ണ വില എത്തിയത്. ഒരുപവന്‍ സ്വര്‍ണത്തിന് നവംബര്‍ 13ന് 44,360 രൂപയായിരുന്നു വില. ഒക്ടോബര്‍ 28ന് സ്വര്‍ണവില റെക്കോര്‍ഡിലെത്തി, ഒരു ഗ്രാം സ്വര്‍ണത്തിന് 5,740 രൂപയും പവന് 45,920 രൂപയുമായിരുന്നു അന്ന് സ്വര്‍ണവില.

Share this Article

Leave a Comment