Newsperseconds.com

രാഷ്ട്രീയ പ്രചരണം മുഖ്യമന്ത്രി നിര്‍ത്തണം; നവകേരള സദസിനെ വിമര്‍ശിച്ച് കെ സുരേന്ദ്രന്‍

Capture

കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ്സിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സര്‍ക്കാര്‍ മിഷിനറി ഉപയോഗിച്ച് നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചരണ ജാഥയാണ് നവകേരള സദസ്സെന്നും വില കുറഞ്ഞ ഈ രാഷ്ട്രീയ പ്രചരണം മുഖ്യമന്ത്രി നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

നവകേരള സദസിലൂടെ കുറച്ച് ഉദ്യോഗസ്ഥരെ വെച്ച് വാങ്ങിക്കുന്ന ഈ പരാതികളെല്ലാം ഓഫീസുകളില്‍ ചെയ്യുവുന്നതേ ഉള്ളു. ഇത് വെറും പ്രഹസനമാണ്. കൂടാതെ സദസ്സുകളില്‍ മുഖ്യമന്ത്രി നടത്തുന്നത് കവല പ്രസംഘമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കൂടാതെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തെ കുറിച്ചും കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

Share this Article

Leave a Comment