കണ്ണൂര്‍: നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് അഭിവാദ്യമര്‍പ്പിക്കാന്‍ സ്‌കൂള്‍ കുട്ടികളെ പൊരിവെയിലത്ത് നിര്‍ത്തിയതായി പരാതി. തലശ്ശേരി ചമ്പാട് എല്‍പി സ്‌കൂളിലെ കുട്ടികളെയാണ് ഒരുപാട് സമയം വെയിലത്ത് നിര്‍ത്തിയതായി എംഎസ്എഫ് പരാതി നല്‍കിയത്.
പ്രധാനാധ്യാപകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. കുട്ടികള്‍ വെയിലത്ത് നില്‍ക്കുന്നതിന്റെയും മുദ്രാവാക്യം വിളിപ്പിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും എംഎസ്എഫ് പരാതി നല്‍കി.