Newsperseconds.com

പൂജ ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം JC 253199 ടിക്കറ്റിന്

Capture

തിരുവനന്തപുരം: പൂജ ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം കാസര്‍കോട് വിറ്റ ടിക്കറ്റിന്. കാസര്‍കോട്ടെ ഹൊസങ്കടിയില്‍ ഉള്ള മേരിക്കുട്ടി ജോജോ എന്ന ഏജന്റ് വിറ്റ JC 253199 നമ്പറിന് ആണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഒന്നാം സമ്മാനം 12 കോടി രൂപയാണ്.

JD 504106, JC 748835, JC 293247, JC 781889 എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം. ഒരു കോടിയാണ് രണ്ടാം സമ്മാനം. സമ്മാനം ആര്‍ക്കാണ് അടിച്ചതെന്ന് വ്യക്തമായിട്ടില്ല. രണ്ടാം സമ്മാനമായി ഒരു കോടി വീതം നാല് പേര്‍ക്കും മൂന്നാം സമ്മാനം 20 ലക്ഷം വീതം 10 പേര്‍ക്കും ലഭിക്കും. നാലാം സമ്മാനമായി മൂന്ന് ലക്ഷം വീതം അഞ്ച് പേര്‍ക്കാണ്. അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ. കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഉണ്ട്.

Share this Article

Leave a Comment