Newsperseconds.com

തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കൊണ്ടുള്ള രാഷ്ട്രീയ കളി മാത്രമാണ് നവകേരള സദസ്; രമേശ് ചെന്നിത്തല

Capture

തിരുവനന്തപുരം: മുഖ്യമന്ത്രി നയിക്കുന്ന നവകേരള സദസ് വന്‍ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കൊണ്ടുള്ള രാഷ്ട്രീയ കളിയാണിതെന്നും സദസിലേക്ക് ജനങ്ങളെ നിര്‍ബന്ധിച്ചാണ് കൊണ്ടുവരുന്നതെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേരിട്ട് പരാതി നല്‍കാന്‍ ജനങ്ങള്‍ക്കാവുന്നില്ല. കൗണ്ടറുകള്‍ വഴി നല്‍കുന്ന പരാതികള്‍ക്ക് എന്ത് പരിഹാരമാണ് ഉണ്ടാവുകയെന്നും അദ്ദേഹം ചോദിച്ചു. പി ആര്‍ ഏജന്‍സിയുടെ ബുദ്ധിയില്‍ മുഖം നന്നാക്കാനുള്ള മുഖ്യമന്ത്രിയുടെ വേലയാണിതെന്നും അദ്ദേഹം ആരോപിച്ചു.

Share this Article

Leave a Comment