Newsperseconds.com

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇടക്കാല ജാമ്യം; നാളെ വീണ്ടും ഹാജരാകണം

Untitled 1

തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇടക്കാല ജാമ്യം. നാളെ വീണ്ടും കോടതിയില്‍ ഹാജരാകണം. തിരുവനന്തപുരം സിജെഎം കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്. അഭി വിക്രം, ഫെന്നി നൈനാന്‍, ബിനില്‍ ബിനു, വികാസ് കൃഷ്ണ എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആയിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നാല് പേരും ഒരുമിച്ചിരുന്നാണ് ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.

കഴിഞ്ഞ ദിവസം ബിനില്‍ ബിനുവിന്റെയും അടൂരില്‍ അഭി വിക്രമിന്റെയും വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലാപ് ടോപ്പും ഫോണും പിടിച്ചെടുത്തിരുന്നു. ഇതില്‍ നിന്നും ഒട്ടേറെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിച്ചതായും പോലീസ് വ്യക്തമാക്കിയിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തിയ മൂന്നു പേര്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നാട്ടുകാരാണ്. നാല് പേര്‍ക്കും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണത്തില്‍ കൃത്യമായ പങ്കുണ്ടെന്ന് തെളിവുണ്ടെന്നാണ് പോലീസ് പറയുന്നത്. അതേ സമയം, കേസെടുത്ത് യൂത്ത് കോണ്‍ഗ്രസിനെ വരുതിയിലാക്കാം എന്ന് കരുതേണ്ടെന്നും കസ്റ്റഡിയിലുള്ള പ്രവര്‍ത്തകര്‍ എല്ലാം നിരപരാധികളാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

Share this Article

Leave a Comment