Newsperseconds.com

സംസ്ഥാനത്ത് മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; മലയോരമേഖലകളില്‍ ജാഗ്രത

Capture

തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴ തുടരും. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലയോരമേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടായേക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തമിഴ്‌നാടിന് മുകളിലും കേരളത്തിന് സമീപത്തുമായി ചക്രവാതച്ചുഴിയുടെ സ്വാധീനമുള്ളതിനാലാണ് കനത്ത മഴ തുടരുന്നത്. ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പലയിടത്തും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കനത്ത മഴയെ തുടര്‍ന്ന് എറണാകുളത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. രാത്രിയിലും ശക്തമായ മഴ പെയ്തു. സംസ്ഥാനത്ത് പല ജില്ലകളിലായി ഇന്നലെ മുതല്‍ ശക്തമായ മഴ പെയ്തു കൊണ്ടിരിക്കുകയാണ്.

Share this Article

Leave a Comment