പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് ബീച്ചില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത് പതിനായിരങ്ങള്‍. സമസ്ത അടക്കമുള്ള സമുദായ സംഘടനകളുടെ നേതാക്കളും പങ്കെടുത്തു. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ കോണ്‍ഗ്രസ് വേദിയില്‍ എത്തി. പലസ്തീന് ജനതയ്ക്കൊപ്പം നില്ക്കുന്ന എല്ലാ പരിപാടികളിലും പങ്കെടുക്കുമെന്ന നിലപാട് സമസ്ത നേരത്തെ തന്നെ സ്വീകരിച്ചിരുന്നു.
കോണ്‍ഗ്രസിന്റെ പലസ്തീന് ഐക്യദാര്‍ഢ്യ റാലി; കോഴിക്കോട് കടപ്പുറത്ത് അണിനിരന്നത് പതിനായിരങ്ങള്‍
- Related News
- Latest News