Newsperseconds.com

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ഭാസുരാംഗനെയും മകന്‍ അഖില്‍ജിത്തിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും

Untitled Design 2023 11 24t072258.264

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ എന്‍ ഭാസുരാംഗനെയും മകന്‍ അഖില്‍ജിത്തിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇഡിയുടെ കസ്റ്റഡി കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ രണ്ടു പേരെയും എത്തിക്കും.

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍. ഭാസുരാംഗനനെയും മകന്‍ അഖില്‍ജിത്തിനെയും ഇ‍ഡി അറസ്റ്റ് ചെയ്ത പത്തു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയത്. കണ്ടല ബാങ്കിൽ 101 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് ആദ്യം നി​ഗമനം. എന്നാല്‍ 200 കോടി രൂപയിലേറെ തട്ടിയെന്നാണ് ഇ ഡിയുടെ പരിശോധനയില്‍ കണ്ടെത്തിയത്.

അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ‌മൂന്നാം തവണയുള്ള ഇഡി ചോദ്യം ചെയ്യലിനൊടുവിലായിരുന്നു ഭാസുരാംഗന്റെ അറസ്റ്റ്. കണ്ടല സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് 101 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

കൊച്ചിയിലെ ഓഫീസില്‍ വച്ചാണ് ഇരുവരെയും ചോദ്യം ചെയ്തത്. ഭാസുരാംഗന്‍, മകന്‍ അഖില്‍ ജിത്ത്, കണ്ടല സഹകരണ ബാങ്ക് സെക്രട്ടറി ബൈജു എന്നിവരെയാണ് ഇ ഡി ചോദ്യം ചെയ്തത്. ഇന്നലെ രാവിലെ പത്തരയോടെയാണ് ഭാസുംരാഗനും മകനും ഇഡിക്ക് മുന്നില്‍ ഹാജരായത്. ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളും സാമ്പത്തിക രേഖകളും ഹാജരാക്കണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. ഇവയുള്‍പ്പെടെ പരിശോധിച്ച ശേഷമായിരുന്നു അറസ്റ്റ്.

മുൻപ് കണ്ടല ബാങ്കിലും ഭാസുരാംഗന്റെ വീട്ടിലും അടക്കം ഇ ഡി റെയ്ഡ് നടത്തിയിരുന്നു. സാമ്പത്തിക ഇടപാടുകള്‍ അടങ്ങിയ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും ബാങ്കിലെ നിക്ഷേപകരുടെയും വായ്പക്കാരുടെയും വിവരങ്ങള്‍ അടങ്ങിയ രജിസ്റ്ററും ഇ.ഡി. ശേഖരിച്ചിരുന്നു ഇവിടെ നിന്നും ശേഖരിച്ചിരുന്നു..

Share this Article

Leave a Comment