Newsperseconds.com

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിനെ ചോദ്യം ചെയ്യും

Capture

യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് തയ്യാറാക്കിയ കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. സിആർ കാർഡ് ആപ്പുവഴി തിരിച്ചറിയൽ കാർഡ് നിർമ്മിച്ച സംഭവത്തിൽ തൃക്കരിപ്പൂരിലെ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് ജയ്സൺ മുകളേലിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ആപ്പിൽ നിന്നും ലഭിച്ച മദർ തിരിച്ചറിയൽ കാർഡ് ഉടമയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.

ആപ്പിന്റെ സഹായത്തോടെ ജയ്സന്റെ നേതൃത്വത്തിൽ തിരിച്ചറിയൽ കാർഡ് കാസർകോട് ജില്ലയിൽ വ്യാപകമായി തയ്യാറാക്കിയെന്നുമാണ്പൊലീസിന് ലഭിച്ച വിവരം. കാസർകോട് കേന്ദ്രീകരിച്ച് അന്വേഷണം സജീവമാക്കാനാണ് തീരുമാനം.

അതേസമയം പത്തനംതിട്ടയിൽ തിരിച്ചറിയൽ കാർഡ് വ്യാജമായി നിർമ്മിച്ച സംഭവത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് എം ജെ രഞ്ജുവിനെ കഴിഞ്ഞ ദിവസം കേസിൽ പ്രതി ചേര്‍ത്തിരുന്നു. എം ജെ രഞ്ജു ഗൂഢാലോചനയിലെ പ്രധാന കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു.

Share this Article

Leave a Comment