കൊച്ചി: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായാല്‍ അതിനെ ഇല്ലാതാക്കാന്‍ യൂത്ത്‌കോണ്‍ഗ്രസില്‍ സംവിധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മരിച്ചവരെല്ലാം വന്ന് വോട്ടു ചെയ്യുന്ന നാടല്ലേ നമ്മുടെ നാട്. ആരാണിവിടെ വ്യാജ ഐഡന്റിറ്റി കാര്‍ഡ് ഇറക്കുന്നത്? ഞങ്ങളുടെ പാര്‍ട്ടിയിലെ സംഘടനാ തിരഞ്ഞെടുപ്പിലുള്ള പ്രശ്‌നങ്ങള്‍ ഞങ്ങള്‍ തന്നെ അന്വേഷിക്കും. ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.