കൊച്ചി: യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി കാര്‍ഡ് കേസ് രാജ്യദ്രോഹ ക്രിമിനല്‍ കുറ്റമാണെന്ന് പ്രതികരിച്ച് എ എ റഹീം എംപി. താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കേരളത്തില്‍ നിലനില്‍ക്കുന്ന ഐക്യത്തിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മൗനം പാലിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും വരുന്നില്ല. കേന്ദ്ര ഏജന്‍സികള്‍ എവിടെയാണെന്നും അദ്ദേഹം ചോദ്യംചെയ്തു.
വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മിച്ചവരെ കോണ്‍ഗ്രസിനകത്ത് ഉള്ള ആരും തന്നെ ഈ കൊള്ളരുതായ്മക്ക് കൂട്ട് നിന്ന് സംസാരിച്ചിട്ടില്ല. പക്ഷേ എന്തിനാണ് ഇവരെ കോണ്‍ഗ്രസ് ഇപ്പോഴും സംരക്ഷിക്കുന്നത് എന്നാണ് മനസ്സിലാകാത്തതെന്നും അദ്ദേഹം പറഞ്ഞു.