കൊച്ചി: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ഒന്നും ഒളിക്കാനും മറയ്ക്കാനും ഇല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ചോദ്യം ചെയ്യലിനെ പേടിയില്ലെന്നും ശനിയാഴ്ച അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുമെന്നും രാഹുല്‍ പറഞ്ഞു. കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പൊലീസ് നോട്ടീസ് അയച്ചിരുന്നു.
നാളെ രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിന് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഹാജരാവാനാണ് നോട്ടീസ് അയച്ചത്. നോട്ടീസ് കിട്ടിയെന്ന് രാഹുല്‍ മാങ്കൂട്ടത്തിലും സ്ഥിരീകരിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും അന്വേഷണത്തിന് ഒരു തടസവും സൃഷ്ടിക്കില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.