Newsperseconds.com

നവകേരള സദസില്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കരുത്; സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം

Capture

കൊച്ചി: നവകേരള സദസ്സില്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കരുതെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. വിദ്യാര്‍ത്ഥികളെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുതെന്നും അവര്‍ നാടിന്റെ സമ്പത്താണെന്നും കോടതി പറഞ്ഞു. അക്കാദമിക് കരിക്കുലത്തില്‍ ഇല്ലാത്ത കാര്യങ്ങളില്‍ ഉത്തരവിടാന്‍ സര്‍ക്കാരിന് അധികാരമില്ലന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

എന്നാല്‍, നവകേരള സദസിന് കുട്ടികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നത് ചോദ്യം ചെയ്ത് കാസര്‍കോട് സ്വദേശിയായ ഫിലിപ്പ് നല്‍കിയ ഉപഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

Share this Article

Leave a Comment