Newsperseconds.com

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹർഷിന വീണ്ടും സമരത്തിലേക്ക്

Untitled Design (13)

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന വീണ്ടും സമരത്തിന്. പോലീസ് റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ടാണ് സമരം വീണ്ടും ആരംഭിക്കുന്നത്. നാളെ കോഴിക്കോട് നടക്കുന്ന നവകേരള സദസ്സില്‍ മറുപടി പ്രതീക്ഷിക്കുന്നതായി സമരസമിതി അറിയിച്ചു. അല്ലങ്കില്‍ നവ കേരള സദസ്സ് അവസാനിക്കുന്ന ഡിസംബര്‍ 23ന് സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം നടത്താണ് ഹര്‍ഷിനയുടെ തീരുമാനം.

നാളെ സര്‍ക്കാരിന്റെ നവകേരള സദസ് കോഴിക്കോട് നഗരത്തില്‍ എത്തുമ്പോള്‍ വിഷയത്തില്‍ തുടര്‍ നടപടി പ്രഖ്യാപിക്കണമെന്നാണ് ഹര്‍ഷിനയുടെ ആവശ്യം. നാല് ആരോഗ്യ പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് 104 ദിവസം നീണ്ടു നിന്ന സമരം ഹര്‍ഷിന അവസാനിപ്പിച്ചത്. എന്നാൽ പിന്നീട് നടപടി ഒന്നും ഉണ്ടായില്ല.

Share this Article

Leave a Comment