കോഴിക്കോട്: നവകേരള സദസില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് പറഞ്ഞിട്ടും സ്കൂള്‍ കുട്ടികള്‍ കൂട്ടത്തോടെ എത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുട്ടികളുടെ മനസ്സില്‍ കള്ളമില്ലെന്നും രാഷ്ട്രീയ വേര്‍തിരിവ് നമുക്ക് മാത്രമാണെനന്നും അദ്ദേഹം പറഞ്ഞു. പല സ്ഥലങ്ങളിലും കുട്ടികള്‍ എത്തുന്നത് മന്ത്രിസഭ ഒന്നായി കാണാനുള്ള കൗതുകത്തിലും ആവേശത്തിലുമാണ്. അതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന് ഒപ്പമുണ്ട് എന്ന സന്ദേശമാണ് അതിലൂടെ ലഭിക്കുന്നത്. അതിനു നന്ദിയും മുഖ്യമന്ത്രി അറിയിച്ചു. സ്ത്രീകളും കുട്ടികളും വഴിയരികില്‍ കാത്തുനില്ക്കുമ്പോള് സര്‍ക്കാരിനോടുള്ള സ്നേഹവും ബഹുമാനവുമാണ് അവിടെ കാണാന്‍ പറ്റുന്നത്. പ്രതിപക്ഷത്തിന്റെ ബഹിഷ്കരണം ജനങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വരരുതെന്ന് പറഞ്ഞിട്ടും നവകേരള സദസിലേക്ക് സ്കൂള്‍ കുട്ടികള്‍ എത്തുന്നു; സര്‍ക്കാരിന് ഒപ്പമുണ്ട് എന്ന സന്ദേശമാണത്; മുഖ്യമന്ത്രി
- Related News
- Latest News