തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും കിടത്തി ചികിത്സ വേണ്ടവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. പുതിയ വകഭേദമാണോ എന്ന് സംശയമുണ്ട്. വിശദ പരിശോധന നടത്തിയതിന് ശേഷം സ്ഥിരീകരിക്കുകയുള്ളു.
ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം രണ്ടക്ക സംഖ്യയിലേക്ക് എത്തിയത്. കാറ്റഗറി ബിയില്‍പ്പെട്ട രോഗികളെയാണ് ഇപ്പോള്‍ കണ്ടെത്തുന്നതില്‍ അധികവും. ലക്ഷണങ്ങളുമായെത്തുന്നവരില്‍ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്.