കൊച്ചി: കുസാറ്റ് ക്യാമ്പസില്‍ ടെക്‌ഫെസ്റ്റിനിടെയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം രാവിലെ 7 മണിക്ക് ആരംഭിച്ചു. 10 മണിക്ക് ശേഷം വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കുസാറ്റില്‍ പൊതു ദര്‍ശനത്തിന് വെക്കും. കൂത്താട്ടുകളും സ്വദേശി അതുല്‍ തമ്പി, നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, താമരശേരി സ്വദേശി സാറ തോമസ് എന്നിവരാണ് മരിച്ച വിദ്യാര്‍ത്ഥികള്‍. പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ ജോസഫ് ആണ് മരിച്ച നാലാമത്തെയാള്‍. രണ്ടു പേരുടെ പോസ്റ്റ്‌മോര്‍ട്ടം എറണാകുളം ജനറല്‍ ആശുപത്രിയില്‍ വെച്ചും രണ്ടു പേരുടേത് കളമശേരി മെഡിക്കല്‍ കോളേജിലും വെച്ചാണ് നടക്കുക.
പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഇപ്പോള്‍ ഗുരുതരമായി തുടരുകയാണ്.
കുസാറ്റ് ടെക്‌ഫെസ്റ്റ് അപകടം; 10 മണിക്ക് ശേഷം വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കുസാറ്റില്‍ പൊതു ദര്‍ശനത്തിന് വെക്കും
- Related News
- Latest News