പ്രശസ്ത വയലനിസ്റ്റ് ബി ശശികുമാര്‍ (74) അന്തരിച്ചു. ശനിയാഴ്ച രാത്രി ജഗതിയിലെ വസതിയായ വര്‍ണത്തില്‍ വച്ചായിരുന്ന അന്ത്യം. അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കര്‍ അനന്തരവനാണ്. ആകാശവാണി ആര്‍ടിസ്റ്റ് കൂടിയാണ് ബി. ശശികുമാർ. വലിയൊരു ശിക്ഷ്യ സമ്പത്തിന് ഉടമയാണ് ശശികുമാര്‍. ബാലഭാസ്കര്‍ അടക്കം വയലിന് പഠിച്ചത് ശശികുമാറില്‍ നിന്നാണ്.
തിരുവനന്തപുരം സ്വാതിതിരുനാൾ കോേളജിൽ നിന്ന് ഗാനഭൂഷണവും ഗാനപ്രവീണും പാസായ ശശികുമാര്‍. മലയാളം, തമിഴ് കീർത്തനങ്ങളും ആകാശവാണിക്കുവേണ്ടി നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. കേന്ദ്ര സംഗീത-നാടക അക്കാദമിയുടെ പുരസ്കാരവും കേരള സംഗീത-നാടക അക്കാദമി ഫെല്ലോഷിപ്പും നേടിയിട്ടുണ്ട്.
സ്വന്തമായി വയലിന് കച്ചേരി അവതരിപ്പിക്കുന്നതിനൊപ്പം ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, ബാലമുരളീകൃഷ്ണ, ഡി.കെ.ജയരാമൻ തുടങ്ങി പ്രശസ്തരായ സംഗീതജ്ഞർക്കൊപ്പവും അദ്ദേഹം വയലിൻ വായിച്ചിട്ടുണ്ട്.