Newsperseconds.com

സംസ്ഥാനത്ത് പകര്‍ച്ചാവ്യാധിയുടെ വ്യാപനത്തില്‍ പ്രത്യേക ജാഗ്രത

Capture

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചാവ്യാധിയുടെ വ്യാപനത്തില്‍ പ്രത്യേക ജാഗ്രത. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം എന്നാണ് നിര്‍ദ്ദേശം. പകര്‍ച്ചപ്പനി കൂടി വരുന്ന സാഹചര്യത്തില്‍ പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് നിര്‍ദേശം.

ജില്ലകളിലെ നഗരപരിധിയിലും തീരമേഖലകളിലും ഡെങ്കിപ്പനി വ്യാപനം രൂക്ഷമാകുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായില്ലെന്നും വിലയിരുത്തല്‍ ഉണ്ട്. ഇടവിട്ടുള്ള മഴ തുടരുന്ന പശ്ചാത്തലത്തില്‍ പെട്ടെന്ന് രോഗികളുടെ എണ്ണം കുറയാന്‍ സാധ്യത ഇല്ലെന്നാണ് നിഗമനം. വെള്ളിയാഴ്ച 86 പേര്‍ക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കൂചുതല്‍ ജാഗ്രത പുലര്‍ത്തമമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.

Share this Article

Leave a Comment