കോഴിക്കോട് മുക്കത്ത് ഇന്ന് നടക്കുന്ന നവകേരള സദസിനെതിരെ പോസ്റ്റർ. യൂത്ത് ലീഗാണ് പോസ്റ്റർ പതിപ്പിച്ചത്. ഇത് നവകേരള സൃഷ്ടിയല്ല, സാധാരണക്കാരുടെ നികുതിപ്പണം കൊള്ളയടിക്കുന്ന ദൂർത്താണെന്നാണ് പോസ്റ്ററിലെ ഉള്ളടക്കം. മുസ്ലീം യൂത്ത് ലീഗ് മുക്കം മുനിസിപ്പൽ കമ്മിറ്റി എന്നെഴുതിയ പോസ്റ്റാറാണ് മുക്കം അഗസ്ത്യ മുഴിയങ്ങാടിയിലും പരിസരങ്ങളിലും പതിച്ചിരിക്കുന്നത്.
ഇന്നലെയും നവകേരള സദസ്സിനെതിരെ വിവിധയിടങ്ങളില്‍ പ്രതിഷേധമുണ്ടായിരുന്നു. ഇന്നും യുജനസംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നവകേരള സദസിന്‍റെ മൂന്നാം ദിവസമായ ഇന്ന് കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സാംസ്കാരിക പരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്. ഓമശ്ശേരി അമ്പലക്കണ്ടി സ്നേഹതീരം കൺവെൻഷൻ സെന്ററിൽ പ്രഭാതയോഗം ചേർന്നിരുന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഉണ്ടായില്ല.