Newsperseconds.com

വ്യാജ തിരിച്ചറിൽ കാർഡ് കേസ്; രാഹുൽ മാങ്കൂട്ടത്തെ വീണ്ടും ചോദ്യം ചെയ്യും

Capture

യൂത്ത് കോൺ​ഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിൽ കാർഡ് ഉപയോ​ഗിച്ചെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തെ വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ അന്വേഷണ സംഘം രാഹുലിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴി പരിശോധിച്ചതിന് ശേഷമായിരിക്കും ചോദ്യം ചെയ്യുക.

അതേസമയം, കേസിലെ മുഖ്യപ്രതി എം.ജെ രഞ്ചുവിനായി പോലീസ് തിരച്ചിൽ തുടങ്ങി. വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ അഞ്ചാം പ്രതിയാണ് രഞ്ചു. യൂത്ത് കോൺ​ഗ്രസ് പത്തനംതിട്ട ജില്ല വൈസ് പ്രസിഡന്റായ രഞ്ചു, പത്തനംതിട്ടയിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച സംഭവത്തിലെ മുഖ്യകണ്ണിയാണ്.

Share this Article

Leave a Comment