Newsperseconds.com

കുസാറ്റ് ദുരന്തം; ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്നു പേരുടെ നില ഗുരുതരം

Untitled Design (42)

കുസാറ്റില്‍ ഗാന നിശക്കിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്നു പേരുടെ നില ഗുരുതരമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. ആസ്റ്ററിൽ രണ്ട് പേരും കളമശേരി മെഡിക്കൽ കോളേജ് ഐസിയുവിൽ ഒരാളുമാണുള്ളത്. അപകടത്തില്‍ പരിക്കേറ്റ് 64 പേരാണ് ചികിത്സ തേടിയത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 31 പേര്‍ വാര്‍ഡിലും 3 പേര്‍ ഐസിയുവിലുമാണ്.

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. മെക്കാനിക്കൽ വിഭാ​ഗം സംഘടിപ്പിച്ച ടെക്ഫെസ്റ്റിന്റെ ഭാ​ഗമായി സംഘടിപ്പിച്ച ഗാനമേളയ്ക്ക് തൊട്ടുമുമ്പായാണ് മഴപെയ്തതിനെ തുടർന്ന് ആളുകള്‍ തിങ്ങിക്കൂടിയതോടെ ഉന്തും തള്ളും ഉണ്ടാകുകയും തിക്കിലും തിരക്കിലും ദുരന്തം സംഭവിച്ചതും. സംഭവത്തില്‍ നാല് പേര്‍ മരിച്ചു. കുസാറ്റിലെ മൂന്ന് വിദ്യാര്‍ത്ഥികളും പാലക്കാട് നിന്നുള്ള ഒരു വ്യക്തിയുമാണ് മരിച്ചത്.

Share this Article

Leave a Comment