Newsperseconds.com

റോബിന്‍ ബസ് നടത്തിപ്പുകാരന്‍ ഗിരീഷിന് ജാമ്യം അനുവദിച്ച് കോടതി

Capture

കൊച്ചി: റോബിന്‍ ബസിന്റെ നടത്തിപ്പുകാരനായ ഗിരീഷിന് ജാമ്യം അനുവദിച്ച് കോടതി.വണ്ടി ചെക്ക് കേസില്‍ യാതൊരു വിധ മുന്നറിയിപ്പോ നോട്ടീസോ ഇല്ലാതെ ഗിരീഷിനെ ഇന്ന് പോലീസ് അറസ്‌ററ് ചെയ്തിരുന്നു. ഇന്ന് രാവിലെ 11:30 മണിയോടെയാണ് കോട്ടയം ഇടമറികിലുള്ള വീട്ടില്‍ പൊലീസ് സംഘമെത്തി ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്. 2011 മുതല്‍ കൊച്ചിയിലെ കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തതെന്ന് പാലാ പൊലീസ് അറിയിച്ചു.

Share this Article

Leave a Comment