Newsperseconds.com

കുസാറ്റിലെ അപകടം; സംഘാടകരുടെ ഗുരുതരപിഴവ് അന്വേഷിക്കും; മന്ത്രി ആര്‍ ബിന്ദു

Capture

കൊച്ചി: കുസാറ്റില്‍ ടെക്ക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തില്‍ സംഘാടകര്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. സംഘാടകര്‍ക്ക് ഉണ്ടായ വന്‍വീഴ്ചയാണ് ഇത്രയും വലിയ ദുരന്തത്തിന് കാരണമായതെന്ന് കുട്ടികള്‍ പറയപ്പെടുന്നുണ്ട്. അത് കൊണ്ട് തന്നെ സംഘാടനത്തില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിച്ച് വരികയാണ്. ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സമഗ്രമായ അന്വേഷണം നടത്തുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Share this Article

Leave a Comment