Newsperseconds.com

നവകേരള സദസിനായി പെരുമ്പാവൂർ ബോയ്‌സ് സ്കൂളിന്റെ മതിലും കൊടിമരവും പൊളിച്ച് നീക്കാൻ നിർദേശം

Untitled Design (59)

നവകേരള സദസിനായി സ്കൂൾ മതിലും കൊടിമരവും പൊളിച്ച് നീക്കാൻ നിർദേശം. പെരുമ്പാവൂർ ബോയ്‌സ് സ്കൂളിന് സ്വാഗത സംഘം ചെയർമാൻ നിർദേശം നൽകി. പരാതിക്കാർക്ക് വരാൻ വേണ്ടിയാണ് മതിലും കൊടിമരവും പൊളിച്ചു നീക്കുന്നത്. നവകേരള ബസിന് സ്‌കൂളിനുള്ളിൽ പ്രവേശിക്കാനും സൗകര്യമൊരുക്കുമെന്നും നിർദേശം.

ഡിസംബർ 10നാണ് നവ കേരള സദസ്സ് പെരുമ്പാവൂരിൽ എത്തുന്നത്. മതിൽ പൊളിച്ച് എമർജൻസി എക്സിറ്റ് ആക്കാൻ ആണ് അപേക്ഷ. പരിപാടിക്ക് ശേഷം മതിലും കൊടിമരവും പുനർനിർമിക്കാമെന്നും വാഗ്ദാനം നൽകി. ഇത് സംബന്ധിച്ച് നവ കേരള സദസ്സ് സംഘാടക സമിതി ചെയർമാൻ ബാബു ജോസഫ് നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി. സ്കൂളിലെ മൈതാനത്തിന്റെ മതിൽ, പഴയ സ്റ്റേജ്, കൊടിമരം എന്നിവ പൊളിച്ചു നീക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഹൈക്കോടതി ഉത്തരവ് മുഖവിലക്കെടുക്കാതെ നവകേരള സദസിന് സ്‌കൂള്‍ ബസില്‍ ആളുകളെ എത്തിക്കുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. പൊന്നാനിയിലെ നവകേരള സദസ്സ് പരിപാടിയിലേക്ക് നൂറിലധികം സ്‌കൂള്‍ ബസുകളില്‍ ആണ് ആളുകള്‍ എത്തിയത്.

Share this Article

Leave a Comment